എലികളെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ ചില എളുപ്പ വഴികൾ

എലികളെ കൊണ്ട് നിൽക്കാൻ വയ്യെന്ന് പരാതിയാണോ..വീട്ടിലെ ഭക്ഷണസാധനങ്ങൾ ഭദ്രമായി സൂക്ഷിച്ചാൽ ഞൊടിയിൽ കാർന്നുതിന്ന് കണ്ണിലിപെടാതെ ഒളിക്കളയുന്ന പതിവാണ് എലികൾക്ക്. രോഗങ്ങൾ പരത്താനും ഈ വിരുതർ മിടുക്കരാണ്. എലിയുടെ മലവിസർജനം എലിപ്പനി പരത്തുന്നതിന് കാരണമാകുന്നു. എലിശല്യം കാരണം സ്ഥിരമായി വീടുകളിൽ കെണിവെച്ചിട്ടും രക്ഷയില്ലെങ്കിൽ അവയെ തുരത്താൻ ചില വഴികൾ പരിചയപ്പെടാം.

കുരുമുളക് പൊടി

കുരുമുളകിന്റെ ഗന്ധം എലികൾ ഇഷ്ടമല്ല. ഇതിന്റെ കടുത്ത മണം അവരുടെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. അത്കൊണ്ട് തന്നെ വീടിന്റെ പുറത്ത് കുരുമുളക് പൊടി വിതറാം. വീടിന്റെ ഉള്ളിൽ കുരുമുളക് പൊടി വിതറുന്നത് നമുക്കും പ്രയാസമാണെന്നിരിക്കേ എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിലോ കയറിയൊളിക്കുന്ന ഇടങ്ങളിലോ വിതറാം.

സവാള

എലികളെ തുരത്താൻ തികച്ചും ഫലപ്രദമാണ് ഉള്ളി. എല്ലാ സ്ഥലങ്ങളിലും ഉള്ളി കഷ്ണങ്ങൾ വെക്കാന്നതുകൊണ്ടുതന്നെ ഉള്ളിയുടെ രൂക്ഷഗന്ധം എലികൾക്ക് സഹിക്കാൻ കഴിയാതെ വരും.

പെപ്പർമിന്റ് ഓയിൽ

പെപ്പർമിന്റ് ഓയിലിന്റെ ശക്തമായ മണം എലികൾക്ക് പിടിക്കില്ല, അതാണ് അവയെ അകറ്റാൻ സഹായിക്കുന്നത്. ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കിൽ കോട്ടൺ തുണി എടുത്ത് കുറച്ച് പെപ്പർമിന്റ് ഓയിലിൽ മുക്കുക, എന്നിട്ട് നിങ്ങളുടെ വീട്ടിലെ എലികൾ വരാൻ സാധ്യമായ എല്ലാ മുക്കിലും മൂലയിലും ഇത് തടവുക. ഇത് ആഴ്ചയിൽ ഒന്നിലധികം ദിവസം ആവർത്തിക്കുക. ഉറപ്പായും എലി ശല്യം ഒഴിവാകും.

ബേ ഇലകൾ

മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ പ്രതിവിധികളിൽ നിന്നും വ്യത്യസ്തമായി ഈ വഴി. ബേ ഇലകൾ എലികളെ ആകർഷിക്കുകയും ഇത് തങ്ങൾക്ക് കഴിക്കാൻ കഴിയുന്ന ഒന്നാണെന്ന് അവർ കരുതുകയും ചെയ്യുന്നു. പക്ഷെ ഇത് കഴിച്ച ഉടനെ ഇവയ്ക്ക് ശ്വാസം മുട്ടുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ചത്ത് പോകുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി ഗന്ധവും എലിയെ ശ്വാസംമുട്ടിക്കുന്നതാണ്.നിങ്ങൾ ഒന്നുകിൽ വെളുത്തുള്ളിയും ഗ്രാമ്പൂവും ഇടുകയോ അല്ലെങ്കിൽ വെളുത്തുള്ളിയും വെള്ളവും ചേർത്ത് ഒരു ലായനി തയാറാക്കുകയും എലികളുടെ പ്രവേശന കേന്ദ്രങ്ങളിൽ തളിക്കുകയും ചെയ്താൽ മാത്രം മതി. എലി കണ്ടംവഴി ഓടിക്കോളും. ഇനി എലിശല്യം കാരണം ബുദ്ധിമുട്ടണ്ട. ഈ വഴികളെല്ലാം പരീക്ഷിച്ച് എലികളെ തുരത്താം. വീട് സുരക്ഷിതമാക്കാം.

Tags:    
News Summary - Are you struggling with mice? Here are some easy ways to get rid of them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.