കാലാവസ്ഥാ വ്യതിയാനം; ശുദ്ധജല മത്സ്യത്തിന്‍റെ നാലിലൊന്ന് വംശനാശ ഭീഷണിയിൽ

ലോകത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. കാലാവസ്ഥാ മാറ്റം, ജലനിരപ്പ്, സമുദ്രനിരപ്പ് വർധന എന്നിവയാണ് ഭീഷണി നേരിടുന്നതിന്‍റെ പ്രധാന കാരണം. ഇന്‍റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വറിന്‍റെ ചുവപ്പുപട്ടികയെ അടിസ്ഥാനമാക്കിയുളള റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കിയത്. ആഗോളതാപനം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ വെല്ലുവിളികളും ശുദ്ധജല മത്സ്യങ്ങള്‍ നേരിടുന്നുണ്ട്.

വടക്കൻ അമേരിക്കയിലെ ജലാശയങ്ങളിലടക്കം സ്ഥിരസാന്നിധ്യമായിരുന്ന അത്‌ലാന്‍റിക് സാല്‍മൺ നിലവിൽ മുൻ‍വർഷങ്ങളിലേതിനേക്കാൾ ഭീഷണി നേരിടുന്നുണ്ട്. 2006നും 2020നുമിടയില്‍ അത്‌ലാന്‍റിക് സാല്‍മണുകളുടെ എണ്ണത്തിൽ 23 ശതമാനം കുറവ് വന്നു. നേരത്തെ വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയിൽപ്പെടാതിരുന്ന ഈ മത്സ്യത്തെയും ഐ.യു.സി.എന്‍ ഈ പട്ടികയിൽ ഉള്‍പ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ 'മെകോങ് ജയന്‍റ് കാറ്റ്ഫിഷും' ഇന്ന് നാശത്തിന്‍റെ വക്കിലാണ്. ശുദ്ധജല മത്സ്യങ്ങളെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതിലൂടെ പ്രതിസന്ധിയിലാവുക. ഇതേ തുടർന്ന് ശുദ്ധജലാശയങ്ങളിലെ ആവാസവ്യവസ്ഥ പരിപാലിക്കാനും നിർദേശമുണ്ട്.

Tags:    
News Summary - A quarter of freshwater fish species risk extinction by climate change: IUCN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.