മസ്കത്ത്: പശ്ചിമ അൽഹജ്ർ പർവതനിരകളിലെ 485 ഇനം സസ്യങ്ങൾ പരിസ്ഥിതി അതോറിറ്റി രജിസ്റ്റർ ചെയ്തു. തുറസ്സായ പ്രദേശങ്ങളിലും വനങ്ങളിലുമെല്ലാമുള്ള പ്രകൃതിദത്ത സസ്യങ്ങൾ, കുറ്റിച്ചെടികൾ എന്നിവ പരിശോധിച്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
വിവിധയിനം പുതിയ സസ്യങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടലിൽനിന്ന് 1,500 മീറ്ററിലധികം ഉയരത്തിൽ നിലനിൽക്കുന്ന പടിഞ്ഞാറൻ അൽ ഹജ്ർ പർവതനിരകളിലാണ് (അൽ ഹജറുൽ ഗർബി) ഒമാനിലെ 33 ശതമാനം സസ്യജാലങ്ങളുമെന്ന് പരിസ്ഥിതി അതോറിറ്റിയിലെ പ്രകൃതി സംരക്ഷണ ഡയറക്ടർ ജനറൽ എൻജി. സുലൈമാൻ നാസർ അൽ അഖ്സാമി ചൂണ്ടി
ക്കാട്ടി. മേഖലയിൽ കണ്ടെത്തിയ 14 എണ്ണം സസ്യങ്ങൾ മറ്റൊരിടത്തും കാണാത്ത പ്രാദേശിക ഇനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവികൾക്ക് ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനും ഉപരിതല ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും മണ്ണിന്റെ സ്ഥിരത നിലനിർത്തുന്നതിനും ഇത്തരം സസ്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ചെടികൾ മരുന്നു നിർമാണത്തിന് അസംസ്കൃത വസ്തുക്കളായും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.