ഇന്ത്യയിലെ അതിവേഗം വളരുന്ന എന്‍റർടൈൻമെന്‍റ് പ്ലാറ്റ്ഫോം പദവി സ്വന്തമാക്കി സുപീ സ്റ്റുഡിയോ. കമ്പനിയുടെ പ്രസ്താവനയിലാണ് പ്ലേസ്റ്റോറിൽ പ്ലാറ്റ് ഫോം ഒരു കോടി ഡൗൺ ലോഡുകൾ കൈവരിച്ചുവെന്ന വിവരം അറിയിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ അധിഷ്ഠിത പ്രേക്ഷകർക്കിടയിൽ മൈക്രോ ഡ്രാമകൾക്കും ചെറിയ കഥ പറച്ചിലുകൾക്കും താൽപ്പര്യം കൂടിയതാണ് ഈ വളർച്ചക്ക് പിന്നിൽ.
1മുതൽ 3 മിനിട്ട് വരെ ദൈർഘ്യമുള്ള റൊമാൻസ്, ത്രില്ലർ, കോമഡി, ആക്ഷൻ കണ്ടന്‍റുകളാണ് സൂപ്പി സ്റ്റുഡിയോയിലുള്ളത്. ലംബമായ കാഴ്ചക്ക് വേണ്ടി തയാറാക്കിയിരിക്കുന്ന പ്ലാറ്റ് ഫോം ഹിന്ദിയിലെ പ്രമുഖ പരമ്പരകളൊക്കെ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ടെയിലറുകൾ സൗജന്യമായി കാണാം. അതേ സമയം പാദ വാർഷിക സബ്സ്ക്രിപ്ഷൻ 499 രൂപയാണ്.
ഇന്ത്യൻ പ്രേക്ഷകരുടെ അഭിരുചിക്കിണങ്ങുന്ന കണ്ടന്‍റുകളാണ് സുപീ സ്റ്റുഡിയോയിൽ സംപ്രേഷണം ചെയ്യുന്നത്. പ്ലാറ്റ് ഫോം ലോഞ്ച് ചെയ്ത് ആദ്യ നാലാഴ്ചയിൽ തന്നെ 5 മില്യൻ കാഴ്ചക്കാരാണ് പ്ലാറ്റ് ഫോമിന് ലഭിച്ചത്. ഈ വർഷം അവസാനത്തോടെ ഏഴ് പുതിയ ഒർജിനൽ സീരീസ് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.