മുത്തുവേൽ പാണ്ഡ്യന്‍റെ തകർപ്പൻ പെർഫോമെൻസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. രജനികാന്ത്-നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജയിലർ വമ്പൻ ഹിറ്റായിരുന്നു. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന്‍റെയും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിന്‍റെയും കാമയോകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോളിതാ ചർച്ചയാകുന്നത് മോഹൻലാലിന്‍റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ജിഷാദ് ഷംസുദ്ദീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു എ.ഐ. ചിത്രവും അതിന്‍റെ അടിക്കുറിപ്പുമാണ്.
മോഹൻലാലും രജനികാന്തും ഷാരുഖ് ഖാനും ശിവരാജ് കുമാറും ഉള്ള എ.ഐ. ചിത്രമാണ് 'കണ്ടിപ്പാ ഇരുക്കും' എന്ന അടിക്കുറിപ്പോടെ ജിഷാദ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത്. ഇതോടെ ചിത്രത്തിൽ ഷാരുഖ് ഉണ്ടെന്ന ചർച്ചയിലാണ് സിനിമാ ലോകം. എന്നാൽ സംവിധായകൻ നെൽസനോ ചിത്രത്തിന്‍റെ നിർമാതാക്കളോ ഇതുമായി ബന്ധപ്പെട്ട് യാതൊരു അപ്ഡേറ്റും പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്‍റെ 80 ശതമാനം വർക്കുകളും കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാജഹാൻ എന്നിങ്ങനെ മലയാളത്തിലെ നിരവധി അഭിനേതാക്കൾ സിനിമയുടെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീതം കൈകാര്യം ചെയ്യുന്നത്. ആഗസ്റ്റിൽ സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.