പെപ്പെർ അവാർഡ്‌സിന്റെ ഇരുപതാം പതിപ്പിന്റെ കോൾ ഫോർ എൻട്രി, ബിബിഡിഒ ഇന്ത്യ ചെയർമാൻ & CCO ജോസി പോളും, ബാംഗ് ഇൻ ദി മിഡിൽ സഹ സ്ഥാപകൻ & CCO പ്രതാപ് സുതനും ചേർന്ന് അവതരിപ്പിക്കുന്നു. പെപ്പെർ ട്രസ്റ്റ്‌ ചെയർമാൻ കെ.വേണുഗോപാൽ, സെക്രട്ടറി ജി.ശ്രീനാഥ്, ട്രെഷറർ ആർ മാധവമേനോൻ, ട്രസ്റ്റിമാരായ ടി.സുദീപ് കുമാർ, രാജീവ് മേനോൻ, യു.എസ് കുട്ടി, വർഗീസ്‌ ചാണ്ടി, പി.കെ നടേഷ്, ലക്ഷ്മൺ വർമ്മ, ഡോ. ടി.വിനയ് കുമാർ, അനിൽ ജെയിംസ് എന്നിവർ സമീപം

പെപ്പർ അവാർഡ്സിന്‍റെ ഇരുപതാം മൈൽസ്റ്റോൺ പതിപ്പ് ആദ്യമായി ഇന്ത്യ ഒട്ടാകെ എൻട്രികൾ ക്ഷണിക്കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്‍റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാര വേദികളിലൊന്നായ പെപ്പർ അവാർഡ്‌സിന്‍റെ 20ാം മൈൽസ്റ്റോൺ പതിപ്പിന് ഒരുങ്ങുകയാണ് പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ്.

കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ BBDO ഇന്ത്യയുടെ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ശ്രീ. ജോസി പോൾ മുഖ്യാതിഥിയായും, Bang In The Middleന്‍റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫസറുമായ ശ്രീ. പ്രതാപ് സുതൻ വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങിലാണ് പെപ്പർ അവാർഡ്‌സിന്റെ 20ാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും Call for Entries അവതരിപ്പിക്കുകയും ചെയ്തത്.

പെപ്പറിന്‍റെ യാത്രയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതാണ് ഈ വർഷത്തെ പതിപ്പ്. പെപ്പർ അവാർഡ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി, 2026ലെ മത്സരത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർഗാത്മക സൃഷ്ടികൾക്ക് എൻട്രി നൽകാൻ അവസരം ഒരുക്കുകയാണ്. ഇതോടെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചിരുന്ന പെപ്പറിന്റെ പ്രവർത്തനമേഖല രാജ്യവ്യാപകമായി വികസിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ 20ാം പതിപ്പിൽ 1,000ത്തിലധികം എൻട്രികൾ ലഭിക്കുമെന്നാണ് പെപ്പർ പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിയേറ്റീവ് പ്രഫഷണലുകൾ ഉൾപ്പെടുന്ന ശക്തവും ശ്രദ്ധേയവുമായ ജൂറിയാണ് 20-ാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത. ക്രിയേറ്റീവ് രംഗത്തെ മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവന്ന് ഏറ്റവും മികച്ച സൃഷ്ടികളെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്ന പെപ്പറിന്റെ പാരമ്പര്യം ഈ പതിപ്പിലും തുടരുകയാണ്.

പെപ്പറിന്റെ 20-ാം പതിപ്പിന്റെ പ്രഖ്യാപനത്തിന് കൂടുതൽ പ്രത്യേകത നൽകിയത് ശ്രീ. ജോസി പോളിന്റെ സാന്നിധ്യമാണ്. 2006ൽ പെപ്പർ അവാർഡ്‌സ് ആരംഭിച്ചപ്പോൾ ആദ്യ ജൂറി ചെയർമാനായിരുന്നത് ജോസി പോളായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, പെപ്പറിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പ് പ്രഖ്യാപിക്കാനും Call for Entries ഔദ്യോഗികമായി അവതരിപ്പിക്കാനും അദ്ദേഹം വീണ്ടും പെപ്പറിനൊപ്പം ചേരുകയായിരുന്നു. പെപ്പർ അവാർഡ്‌സിന്റെ മെന്ററായി തുടക്കം മുതൽ തന്നെ സഹകരിച്ചുവരുന്ന ശ്രീ. പ്രതാപ് സുതനും അദ്ദേഹത്തോടൊപ്പം ഈ പ്രഖ്യാപനത്തിൽ പങ്കുചേർന്നു.

''പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നാഴികക്കല്ലാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് മികവിനെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ക്രിയേറ്റീവ് സമൂഹത്തിന്റെ സ്‌നേഹവും ആദരവും നേടിയ ഒരു വേദിയായി വളർന്നിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തെ ഈ യാത്രയിൽ പെപ്പറിനൊപ്പം ഉറച്ചുനിന്ന ഏജൻസികൾ, പരസ്യദാതാക്കൾ, മാധ്യമങ്ങൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, പങ്കാളികൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല.'' പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ ശ്രീ. വേണുഗോപാൽ പറഞ്ഞു

''ആദ്യമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റീവ് സൃഷ്ടികൾക്കായി പെപ്പർ അവാർഡ്‌സിന്റെ വേദി തുറക്കുന്നത്. രാജ്യത്തെ മുൻനിര ക്രിയേറ്റീവ് പ്രതിഭകളെ ഉൾപ്പെടുത്തി ഒരുക്കിയിട്ടുള്ള മികച്ച ജൂറിയുടെ സാന്നിധ്യത്തിൽ, 2026-ലെ പെപ്പർ അവാർഡ്‌സ് ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,000-ത്തിലധികം എൻട്രികൾ ലഭിക്കുമെന്നും, ഈ മൈൽസ്റ്റോൺ പതിപ്പ് സർഗാത്മകതയുടെ ഒരു അവിസ്മരണീയ ആഘോഷമാക്കി മാറ്റാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.'' പെപ്പർ അവാർഡ്‌സ് 2026 ചെയർമാൻ പി. കെ. നടേഷ് പറഞ്ഞു.

പെപ്പർ ട്രസ്റ്റിന്റെ സെക്രട്ടറി ജി. ശ്രീനാഥ്, ട്രഷറർ ആർ. മാധവ മേനോൻ, മറ്റു ട്രസ്റ്റിമാരായ ഡോക്ടർ ടി. വിനയകുമാർ , യു. എസ് കുട്ടി, ആർ. രാജീവ് മേനോൻ, ടി. സുദീപ് കുമാർ, സന്ദീപ് നായർ, അനിൽ ജെയിംസ് , ലക്ഷ്മൺ വർമ്മ, ഹൊണോററി ട്രസ്റ്റിമാരായ വർഗീസ് ചാണ്ടി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.. പെപ്പർ അവാർഡ്‌സ് 2026ന്റെ പുരസ്‌കാരദാന ചടങ്ങ് 2026 നവംബർ 27-ന് കൊച്ചിയിലെ ബോൾഗാട്ടി ഇവന്‍റ് സെന്‍ററിൽ നടക്കും.

എൻട്രി, കാറ്റഗറി, എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 98460 50589 | 75599 50909. www.pepperawards.com


Tags:    
News Summary - the 20th-anniversary edition of the Pepper Awards is inviting entries from across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.