53ാം വയസിൽ ആൺകുഞ്ഞിന്റെ അമ്മയായി പ്രമുഖ മോഡലും ടെലിവിഷൻ താരവുമായ നവോമി കാമ്പെൽ. അമ്മയാകാൻ ഇത് വൈകിയ സമയമല്ലെന്നും ദൈവാനുഗ്രഹത്താൽ താനൊരു ആൺ കുഞ്ഞിന്റെകൂടി അമ്മ ആയിരിക്കുന്നുവെന്നും നവോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നവോമിയുടെ രണ്ടാമത്തെ കുഞ്ഞാണിത്. 50ാം വയസിലാണ് നവോമി തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
വെള്ള വസ്തം ധരിച്ച് കുഞ്ഞിനെ ചേർത്തു പിടിച്ച ചിത്രത്തോടൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. ചിത്രത്തിൽ നവോമിയുടേയും മൂത്തമകളുടേയും കൈകൾ കാണാം. ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്ത് വന്നത്.
സൂപ്പർമോഡലായ നവോമി 2018ലാണ് കുടുംബജീവിതം താല്പര്യപ്പെടുന്നതായി വെളിപ്പെടുത്തിയത്. സിംഗിൾ മദറായി തുടരുന്ന നവോമി കുഞ്ഞുങ്ങളെ ദത്ത് എടുത്തതല്ലെന്ന് വ്യക്തമാക്കിയിരുന്നു. 2022 ൽ 9 മാസം പ്രായമുള്ള മകൾക്കൊപ്പമുള്ള നവോമിയുടെ ചിത്രം മാഗസീനായ ബ്രിട്ടീഷ് വോഗ് കവർചിത്രമായി നൽകിയിരുന്നു. മാതൃത്വം നൽകുന്ന സന്തോഷത്തെ കുറിച്ച് നവോമി അന്ന് വാചാലയാവുകയും സന്തോഷം പങ്കുവക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ സ്വകാര്യതയെ മാനിച്ച് അവരുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളോ പേരുകളോ നവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.