Posted On
date_range Updated On
date_range ടി.വി.കെയുടെ മുന്നേറ്റം: വിജയ്‌യുടെ വസതിയിൽ തൃഷയെത്തി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയവുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നേറുമ്പോൾ ചെന്നൈയിലെ വിജയ്‌യുടെ വസതിയിൽ നടി തൃഷ കൃഷ്ണൻ വിജയ്‌യെ സന്ദർശിക്കാനെത്തിയത് ശ്രദ്ധേയമായി.
തിങ്കളാഴ്ച രാവിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ 43-ാം ജന്മദിനത്തിൽ ദർശനം നടത്തിയ ശേഷമാണ് തൃഷ ചെന്നൈയിലെ വിജയ്‌യുടെ വീട്ടിലെത്തിയത്. വോട്ടെണ്ണൽ പുരോഗമിക്കവേ, വിജയ് യെ നേരിട്ട് അഭിനന്ദിക്കാനാണ് താരം എത്തിയത്. ഏറെ കാലമായി വിജയ്‍യുടെ അടുത്ത സുഹൃത്തായ താരം പാർട്ടിയുടെ വിജയത്തിൽ നേരിട്ട് ആശംസകൾ അറിയിച്ചു.
വീട്ടിൽ നിന്നിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെക്യാമറകൾക്ക് നേരെ തംസ് അപ്പ് നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ് ചിത്രം ഗില്ലിയിലെ ഗാനത്തോടൊപ്പമുളള ഫോട്ടോ നേരത്തെ സമൂഹമാധ്യമത്തിൽ തൃഷ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.