'കേക്ക് പാത്തു നിനക്ക്ള്ള പാട്ട് പാത്തൂ..'; തല്ലുമാലയിലെ പുതിയ ഗാനം പുറത്ത്

ബ്ലോക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുന്ന തല്ലുമാല എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ 'പാത്തു' എന്ന റാപ് ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍, ടൊവിനോ തോമസ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലുഖ്മാൻ അവറാൻ, ചെമ്പന്‍ വിനോദ് ജോസ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഗോകുലൻ തുടങ്ങി വലിയ താരനിരയോടെ ആഗസ്ത് 12ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 31 കോടിയിലേറെയാണ് ബോക്സോഫീസിൽ നിന്ന് കളക്ട് ചെയ്തത്. മണവാളന്‍ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് ചിത്രത്തിൽ എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു.

Full View


Tags:    
News Summary - Tupathu - Video Song Thallumaala Tovino Thomas Vishnu Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT