ബോക്സോഫീസ് 'തൂഫാനാ'ക്കാൻ റോക്കി ഭായ്; കെ.ജി.എഫ് ചാപ്റ്റർ 2-ലെ ആദ്യ ഗാനം തരംഗമാകുന്നു
കന്നഡ ഇൻഡസ്ട്രിയിൽ നിന്നും പുറത്തുവന്ന ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കെ.ജി.എഫ്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ.ജ.എഫ് ചാറ്റർ രണ്ടിനായി ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. കെ.ജി.എഫ് 2-ലെ ആദ്യ ഗാനം 'തൂഫാൻ' വലിയ തരംഗമാണ് ഇന്റർനെറ്റിൽ സൃഷ്ടിക്കുന്നത്. തൂഫാന്‍ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിറയ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം ഇറക്കിയിട്ടുണ്ട്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. യഷ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. കോവിഡ് മൂലം നിരവധി തവണ റിലീസ് മാറ്റേണ്ടിവന്ന ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയേക്കും.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.