'അത് ദൈവത്തിന്‍റെ തീരുമാനമായിരുന്നില്ല' മകളുടെ വേർപാടിനെക്കുറിച്ച് ചിത്ര

ചെന്നൈ: മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ. എസ് ചിത്ര. നന്ദനയുടെ വേര്‍പാട് ദൈവത്തിന്‍റെ തീരുമാനവുമായിരുന്നില്ല. നഷ്ടത്തിന്‍റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നുവെന്നും ചിത്ര കുറിക്കുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ് ആരുടേയും മനസ്സലിയിപ്പിക്കുന്നതാണ്.

"കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു ചേരും. എന്‍റെ പ്രിയപ്പെട്ട നന്ദനക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍" എന്നാണ് ചിത്രയുടെ കുറിപ്പ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്ര- വിജയ്ശങ്കർ ദമ്പതികൾക്ക് ഉണ്ടായ മകളാണ് നന്ദന. 2011-ല്‍ ദുബായില്‍ വെച്ച് യാദൃശ്ചികമായി നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നു എട്ടുവയസ്സുകാരി. മകളുടെ മരണത്തിന് ശേഷം പൊതുജീവിതത്തിൽ നിന്ന് അകന്നുനിൽക്കുകയായിരുന്ന ചിത്ര കുറേ നാളുകൾക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചുവന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT