പ്രകമ്പനം സിനിമയിലെ 'തള്ള വൈബ്' ഗാനം എത്തി

വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്ത പ്രകമ്പനം എന്ന ചിത്രത്തിലെ തള്ളവൈബ് ഗാനം റിലീസായി. മന്ത്രത്തി.... തന്ത്രത്തി... ഒരു വമ്പത്തി എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയുമാണ്.

ഒരു കാമ്പസും ഹോസ്റ്റൽ ജീവിതവുമാണ് പൂർണമായും ഹ്യൂമർ പശ്ചാത്തലത്തിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും വിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

നവരസ ഫിലിംസ്, സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിവേക് വിശ്വൻ ഐ.എം.പി. മോൻസി, ദിലോർ, റിജോഷ്, ബ്ലസ്സി, എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ് -എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജ് സുരേഷ്.

ഗണപതി, സാഗർ സൂര്യ, അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, പി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി സുരേഷ്, മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.

തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ. ഗാനങ്ങൾ - വിനായക് ശശികുമാർ. സംഗീതം - ബിബിൻ അശോക്. ബി.ജി.എം ശങ്കർ ശർമ്മ. ഛായാഗ്രഹണം - ആൽബി ആന്‍റണി . എഡിറ്റിങ് -സൂരജ് ഇ.എസ്. കലാസംവിധാനം - സുഭാഷ് കരുൺ. മേക്കപ്പ് ജയൻ പൂങ്കുളം.

കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്. സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്, ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഇനാബ്ളർ - സൈനുദ്ദീൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. 

Tags:    
News Summary - Thalla Vibe Song from the movie Prakambanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.