പള്ളത്തി മീൻപോലെ; ഹനാൻഷാ പാടിയ 'പൊങ്കാല'യിലെ പുതിയ ഗാനം

ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ ഗാനം ദുബൈയിൽ നടന്ന ചടങ്ങിലൂടെ പ്രകാശനം ചെയ്തു. ബി.കെ. ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് ഈണമിട്ട ഗാനം സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ ഹനാൻഷായാണ് ആലപിച്ചിരിക്കുന്നത്.

പള്ളത്തി മീൻപോലെ എന്നു തുടങ്ങുന്ന ഗാനമാണ് പ്രകാശനം ചെയ്തത്. നവംബർ ഒമ്പത് ഞായറാഴ്ച്ച ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടന്ന വലിയ ചടങ്ങിലാണ് പ്രേഷകർക്ക് ഏറെ ഹരം നൽകി ക്കൊണ്ട് ഹനാൻ ഷാ ലൈവ് പാടിക്കൊണ്ട് ഗാനം പുറത്തുവിട്ടത്. ചിത്രത്തിലെ നായിക യാമി സോന, അഭിനേതാക്കളായ സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരും സംഘാംഗങ്ങളും പങ്കെടുത്ത നൃത്താവിഷ്ക്കാരത്തോടെയായിരുന്നു ഈ ഗാനത്തിന്‍റെ ലോഞ്ചിങ്.

ഏറെ പുതുമയും കൗതുകവും നൽകുന്നതായിരുന്നു ഗാനാവിഷ്ക്കരണവും. ചിത്രത്തിന്‍റെ സംവിധായകൻ, ഏ. ബി. ബിനിൽ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, പ്രശസ്ത ഗായിക മിൻമിനി, നിർമാതാക്കളായ ദീപു ബോസ്, അനിൽ പിള്ള, ജഗജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഗ്ലോബൽ പിക്ച്ചേർസ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന ആദ്യ ചിത്രം കൂടിയാണിത്. ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, മാർട്ടിൻമുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിങ് - അജാസ്. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്ട്സ് മോഹൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. 

Tags:    
News Summary - New song from 'Pongala' sung by Hananshah released in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.