സിനിമയുടെ ഓഡിയോ ആന്‍റ് ട്രെയിലർ പ്രകാശനം

പുതുമുഖങ്ങളുമായി ഫാമിലി എന്റർടെയ്‌നർ 'ഇനിയും'; ഓഡിയോ പ്രകാശനം ചെയ്തു...

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ' ഇനിയും' എന്ന സിനിമയുടെ ഓഡിയോ ആന്‍റ് ട്രെയിലർ പ്രകാശനം കൊച്ചിയിൽ നടന്നു. അഷ്‌കർ സൗദാൻ, റിയാസ്ഖാൻ, ഡ്രാക്കുള സുധീർ, നന്ദകിഷോർ, സംവിധായകൻ കണ്ണൻ താമരക്കുളം, ബൈജുകുട്ടൻ, ആശ നായർ, സംഗീത സംവിധായാകൻ മോഹൻ സിത്താര, ഘാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരും ചടങ്ങിന്റെ ഭാഗമായി. ഫെബ്രുവരി അവസാനത്തോടെ ചിത്രം തിയറ്ററുകളിലേക്ക് എത്തും. പുതുമുഖം ഭദ്രയാണ് ചിത്രത്തിലെ നായിക. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ചിത്രം ഫാമിലി എന്‍റർടെയ്നർ ആയാണ് എത്തുന്നത്..

അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ, കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം,ശ്രീകുമാർ വാക, ശ്രീനിവാസൻ, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, ചാർമിള, പാർവ്വണ, കൃഷ്ണ രാജൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് നിർമാതാവ് സുധീർ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ചിത്രത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ, യദീന്ദ്രദാസ് എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്: രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹൻ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ: ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Full View

Tags:    
News Summary - Family entertainer 'Iniyum' with new faces; audio release held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.