'പടച്ചവൻ നിന്നെ പടച്ചപ്പോൾ.. മിഴികൾ കരികൊണ്ട് വരച്ചപ്പോൾ' തരംഗമായി ഖൽബിലെ ഗാനം

യുവതാരം ഷെയ്ൻ നി​ഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബ്​ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം റിലീസ്​ ചെയ്​തു. വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ച്​ ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് ​ഗാനം ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടത്. 'പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ' എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് സുഹൈൽ കോയയാണ്.  

സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രമാണ്​ ഖൽബ്​. പന്ത്രണ്ട് ഗാനങ്ങളുമായെത്തുന്ന ഖൽബിൽ വിനീത് ശ്രീനിവാസൻ, ശ്രേയ രാഘവ്, ഷഹബാസ് അമൻ, ജോബ് കുര്യൻ, എലിസബത്ത്, ഹുവൈസ്, സിയാ ഉൽ ഹഖ്, നെയിം ഇഫ്താർ, അധീഫ് മുഹമ്മദ് എന്നീ ഗായകർ പാടുന്നുണ്ട്​. പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സാദിഖ്, ക്രിസ് & മാക്സ് എന്നിർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നു.

സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിനൊപ്പം അമരാവതി ക്രിയേഷൻസി​െൻറ ബാനറിൽ സംവിധായകൻ സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേർന്നാണ് ഖൽബ്​ നിർമ്മിക്കുന്നത്. 

Full View

Tags:    
News Summary - QALBEE Title Song Shane Nigam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT