'ഏദനിൽ മധു നിറയും'- സന മൊയ്​തൂട്ടി പാടി അഭിനയിച്ച 'വരയന്‍' പ്രമോ സോങ്

കൊച്ചി: സത്യം സിനിമാസി​െൻറ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' എന്ന ചിത്രത്തിലെ 'ഏദനിൽ മധു നിറയും' എന്നു തുടങ്ങുന്ന ഗാനത്തി​െൻറ പ്രമോ സത്യം ഓഡിയോസി​െൻറ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ബി.കെ. ഹരി നാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തി​െൻറ സന അഭിനയിച്ച പ്രമോ ആണ്​ റിലീസായത്​. ചിത്രത്തില്‍ നായകനായ സിജു വിൽസനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. പ്രസന്ന മാസ്​റ്ററുടെ കൊറിയോഗ്രാഫിയിൽ നാല് മനോഹര ഗാനങ്ങളുണ്ട് ഈ സിനിമയിൽ.

മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആൻറണി, അരിസ്​റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, കെ.പി. സുധാകരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്​റ്റില്‍സ്-ജിയോ ജോമി, പരസ്യകല-യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, അസിസ്​റ്റൻറ്​ ഡയറക്ടര്‍-ഷമീര്‍, കിരണ്‍, ആശ, ഐറീഷ്, ആക്ഷന്‍-ആല്‍വിന്‍ അലക്സ്, പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Full View


Tags:    
News Summary - Promo song of Varayan Movie song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT