Posted On
date_range Updated On
date_range റിലീസിന് ഒരുങ്ങി പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ
നടി പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. ഗാനത്തിന്റെ പ്രമോ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിര്‍മ്മാതാവും സംവിധായകനുമായ അശോകന് പി.കെ ആണ് മ്യൂസിക് വീഡിയോ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാന്‍ മേമന്, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയല്‍, പി.ആര്.ഒ. പി.ആര്. സുമേരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.