ഒരേ പകൽ.. ഒരേ ഇരുൾ...; ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്ത്​

മോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തി​െൻറ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോനോബിയ സഫര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറി​െൻറ വരികള്‍ക്ക്​ അനില്‍ ജോണ്‍സണാണ് ഇൗണമിട്ടിരിക്കുന്നത്​. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19ന്​ ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്‍റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കേബിൾ ടിവി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ. പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പോന്ന രംഗങ്ങളാണ് രണ്ടാം ഭാഗത്തിലും ഉള്ളത് എന്നാണ് ടീസറുകൾ പറയുന്നത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT