Posted On
date_range Updated On
date_range മുറ്റത്ത്... അന്നാദ്യമായീ..; ഹലാല്‍ ലൗ സ്റ്റോറിയിലെ പുതിയ ഗാനം റിലീസ് ചെയ്തു
ഒടിടി റിലീസായെത്തി മികച്ച അഭിപ്രായം നേടിയ ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം കൂടി യൂട്യൂബിൽ റിലീസ് ചെയ്തു. ബിജിബാലിെൻറ സംഗീതത്തിൽ സൗമ്യ രാമകൃഷ്ണൻ ആലപിച്ച മുറ്റത്ത് അന്നാദ്യമായീ... എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രജിത് സുകുമാരെൻറയും ഗ്രേസ്സ് ആൻറണിയുടെയും രംഗങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഹലാല്‍ ലൗ സ്റ്റോറിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷഹ്ബാസ് അമന്, റെക്സ് വിജയന്, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നാണ്. പപ്പായ ഫിലിംസിെൻറ ബാനറില്‍ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരൻ, ഗ്രേസ് ആൻറണി എന്നിവരെ കൂടാതെ, ജോജു ജോര്‍ജ്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന് പാര്‍വതി തിരുവോത്ത് എന്നിവരും വേഷമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.