മാര്‍ഗഴി തിങ്കള്‍ പാടി പ്രിയനടിമാര്‍; പാട്ടിനൊത്ത് ചുവടുവെച്ച് ശോഭനയും

ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി മണിരത്‌നം, ശോഭന, രേവതി, കനിഹ, അനു ഹാസന്‍, നിത്യ മേനന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന 'മാര്‍ഗഴി തിങ്കള്‍' എന്ന തമിഴ് ഗാനത്തിന്റെ പുനരാവിഷ്‌കരണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സുഹാസിനി മണിരത്‌നമാണ് ഗാനത്തി​െൻറ പുനരാവിഷ്‌കാരം സംവിധാനം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് സുഹാസിനി സംവിധാനം ചെയ്ത ഈ ആല്‍ബം റിലീസിനെത്തിയത്. ഉമ അയ്യര്‍, രേവതി, നിത്യ മേനോന്‍, രമ്യ നമ്പീശന്‍, അനു ഹാസന്‍, കനിഹ, ജയശ്രീ, സുഹാസിനി മണി രത്‌നം എന്നിവരാണ് ഗാനം ആലപിക്കുന്നത്.

ഗാനത്തി​െൻറ നൃത്താവിഷ്‌കാരമാണ് മറ്റൊരു പ്രത്യേകത. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയാണ് നൃത്തച്ചുവടുകളുമായെത്തുന്നത്.


കഴിഞ്ഞ വര്‍ഷം രാജാ രവിവര്‍മ്മയുടെ പെയിൻറിങ്ങുകളുടെ പുനരാവിഷ്‌കരണം നടത്തി കൈയ്യടി നേടിയ നടി കൂടിയാണ് സുഹാസിനി. രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളായെത്തിയത് ആരാധകരുടെ പ്രിയതാരങ്ങള്‍ തന്നെയായിരുന്നു. ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരായിരുന്നു മോഡലുകളായെത്തിയത്. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് രാജാരവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.

Full View

Tags:    
News Summary - Marghazhi Thingal Music Video Thiruppavai Suhasini Mani Ratnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT