'ഗംഭീരം...' വയലുകൾക്ക്​ നടുവിൽ വെച്ച്​ നൃത്തം ചെയ്യുന്ന പെൺകുട്ടിയെ പുകഴ്​ത്തി മാധുരി ദീക്ഷിത്​

ബോളിവുഡ്​ നടി മാധുരി ദീക്ഷിത്​ ട്വിറ്ററിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചു. 1957ൽ പുറത്തിറങ്ങിയ മദർ ഇന്ത്യ എന്ന ചിത്രത്തിലെ 'ഗൂഘട്​ നഹി ഖോലോ' എന്ന ഹിറ്റ്​ ഗാനത്തിന്​ പെൺകുട്ടി അതിമനോഹരമായി നൃത്തം ചെയ്യുന്നത്​ അവളുടെ ഗ്രാമത്തിലെ വയലുകൾക്ക്​ നടുവിൽ വെച്ചാണ്​. അകമ്പടിയായി കുറച്ച്​ സ്​ത്രീകൾ കാർഷിക പണികളും ചെയ്യുന്നുമുണ്ട്​.

ഗംഭീരം.... അവൾ അതിമനോഹരമായി നൃത്തം ചെയ്യുന്നുണ്ട്​. പ്രതിഭയുള്ള ഒരുപാട്​ പേർ അവസരത്തിനായി പുറത്തുകാത്തുനിൽക്കുന്നു. -മാധുരി ട്വിറ്ററിൽ കുറിച്ചു. രണ്ട്​ മിനിറ്റുള്ള വിഡിയോ ക്ലാസികൽ സംഗീതം പ്രമോട്ട്​ ചെയ്യുന്ന രാഗിരി എന്ന ട്വിറ്റർ പേജിലാണ്​ ആദ്യം വന്നത്​. ആ വിഡിയോ ബോളിവുഡ്​ താരം 9.4 മില്യൺ ഫോളോവേഴ്​സുള്ള സ്വന്തം ട്വിറ്റർ പേജിൽ പങ്കുവെക്കുകയായിരുന്നു. 


Tags:    
News Summary - Madhuri Dixits High Praise For Girl Dancing In Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT