Posted On
date_range Updated On
date_range കർണൻ നെപ്പോളിയൻ ഭഗത്സിംഗ്; ആദ്യ ലിറിക് വീഡിയോ പുറത്തിറങ്ങി
കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ പുറത്തിറങ്ങി. മ്യൂസിക് 24* 7 യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ഉണ്ണി മേനോൻ മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്.
കാതോർത്തു കാതോർത്തു എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. രഞ്ജിൻ രാജിേൻറതാണ് സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിെൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത്. ജി.മോഹനാണ്.
ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. റഫീഖ് അഹമ്മദും അജീഷ് ദാസനും ശരത് ജി മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.