കരോൾ ഗാനവുമായി ഗോപി സുന്ദർ- 'ഉണ്ണീശോ ഈ മണ്ണോരം പിറന്നു പൊന്നീശോ'

ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനം 'ഉണ്ണീശോ' പ്രമുഖ നടി മഞ്​ജു വാര്യർ പുറത്തിറക്കി. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവാണ്​ ഈ ഗാനം ആലപിച്ചിരിക്കുന്നത്​. പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, സുജയ് മോഹൻ എന്നിവരും ഒപ്പം ചേരുന്നു. ഗായകൻ അക്​ബർ ഖാനാണ്​ പാട്ടിലെ സ്​പാനിഷ്​ ഭാഗം ആലപിച്ചിരിക്കുന്നത്​. സ്​പാനിഷ്​ വരികൾ രചിച്ചിരിക്കുന്നത്​ ഗഫൂർ കൊളത്തൂർ ആണ്​.

'ഉണ്ണീശോ' തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചുപിടിക്കലിന്‍റെ, പ്രതീക്ഷയുടെ ഗാനം കൂടിയാണെന്ന്​ ഗോപി സുന്ദർ പറയുന്നു. നമുക്ക് നഷ്​ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്. ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട് എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.

'ദേശി രാഗ്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ മെറിൽ ആദ്യമായി ഗോപി സുന്ദറിന്‍റെ ഈണത്തിൽ പാടുന്ന പാട്ടാണിത്​. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു-നിഷ വർഗീസ് ദമ്പതികളുടെ മകളാണ്. സംഗീതാധ്യാപകരായ ശങ്കർ ദാസിന്‍റെയും അഭിലാഷിന്‍റെയും കീഴിൽ കർണാടിക്-വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും സജീവമാണ്​.

ഗോപി സുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്‍റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ്. സോഷ്യൽ മീഡിയയിലൂടെ വൈറൽ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി-ശ്രീജിത്ത് ഡാൻസ് സിറ്റി. ക്യാമറ-യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ, എഡിറ്റർ-രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ് ഡിസൈനർ-ഷംസി തിരൂർ, പ്രൊജക്റ്റ് മാനേജർ-ഷൈൻ റായംസ്, പ്രൊജക്റ്റ് കോർഡിനേറ്റർ-ശിഹാബ് അലി, പി.ആർ.ഒ എ.എസ്. ദിനേശ്.

Full View

Tags:    
News Summary - Christmas carol song from Gopi Sundar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT