ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രം കൂലിയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ‘ചികിട്ടു’ എന്ന പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പാട്ട് ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് അറിവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടി. രാജേന്ദര്‍, അനിരുദ്ധ്, അറിവ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
അനിരുദ്ധിന്റെ മാസ് ഡാന്‍സാണ് ഇപ്പോൾ വൈറലാകുന്നത്. അനിരുദ്ധിന്റെ ഗെറ്റപ്പും മാസും എല്ലാം ആരാധകര്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിലെ രജനീകാന്തിന്റെ നൃത്തച്ചുവടുകള്‍ അനിരുദ്ധ് പാട്ടില്‍ അനുകരിക്കുന്നതായി കാണാം. പാട്ടില്‍ ചെറിയ രംഗത്തില്‍ മാത്രമാണ് രജനീകാന്തിനെ കാണാന്‍ കഴിയുന്നത്. അതുമാത്രം മതി തങ്ങള്‍ക്ക് ആഘോഷമാക്കാനെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ആഗസ്റ്റ് 14 ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഏകദേശം 81 കോടി രൂപക്കാണ് കൂലിയുടെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവര്‍സീസ് വിതരണത്തുകയാണ് ഇത്. രജനീകാന്തിനൊപ്പം നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.