Posted On
date_range Updated On
date_range ക്രിസ്തുമസ് പാട്ടുമായി ശ്രേയ ഘോഷാൽ; 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗ'ത്തിലെ ഗാനം
സംവിധായകന്‍ ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രമായ 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ഗാനം പുറത്ത്. 'സ്വർഗത്തിൽ വാഴും യേശുനാഥ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ സഹ നിർമ്മാതാവ് കുടിയായ ടൈറ്റസ് ആറ്റിങ്ങലിന്റെ വരികൾക്ക്, അഫ്സൽ യുസഫാണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ .
അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, ടി.എസ്.ജയരാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. യേശുദാസ് ,ശ്രേയാഘോഷാൽ, നജീംഅർഷാദ്. ശ്വേതാമോഹൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.