തൃശൂർ: ബംഗളൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കിടെ മൊബൈൽ ഫോണിൽ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവാണ് കസ്റ്റഡിയിലായത്. ഈയിടെ റിലീസായ സിനിമ ‘തുടരും’ മൊബൈലിൽ കാണുന്നെന്ന് സഹയാത്രികനാണ് പൊലീസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യുവാവ് തൃശൂർ പൂരം കാണാൻ വരുകയായിരുന്നുവെന്ന് പറയുന്നു. വിവരം നൽകിയയാൾ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്.
മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിൽ തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.