ഐ.ഡബ്ള്യു.എം 2023; മൂന്ന് പുരസ്കാരം സ്വന്തമാക്കി 'യാത്രി കൃപയാ ധ്യാൻ ദേ'

മുംബൈ : ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റഫോമിലെ താരങ്ങളുടെ ഏറ്റവും വലിയ പുരസ്‌കാരമായ ഐ ഡബ്ള്യു എം (buzz)ബസ്‌സിന്റെ അഞ്ചാമത് അവാർഡ് നിശ മുംബയിലെ വെസ്റ്റിൻ ഹോട്ടലിൽ ജൂൺ 18 ന് അരങ്ങേറി . ബോളിവുഡിന്റെ പ്രിയതാരങ്ങളായ കാർത്തിക് ആര്യൻ, മനോജ് ബാജ്പയീ, അർജുൻ കപൂർ, പ്രോസഞ്ജിത് ചാറ്റർജി, അദിതി റാവ് ഹൈദരി ,ബുവാൻ ഭാം, അപാർശക്തി ഖുറാന തുടങ്ങിയവർ പങ്കെടുത്ത താരനിശയിൽ മികച്ച ചിത്രമായി ഡാർലിങ്ങ്സും മികച്ച സംവിധായകനായി വിക്രമാദിത്യ മൊട്‍വാനിയും തെരഞ്ഞെടുക്കപ്പെട്ടു .

രാജ്‌കുമാർ റാവുവും വിദ്യ ബാലനുമാണ് മികച്ച നടീ നടന്മാർ .ഷോർട് ഫിലിം കാറ്റഗറിയിൽ ആമസോൺ മിനി ടീവി യിൽ വന്ന കോമഡി ത്രില്ലർ യാത്രി കൃപയാ ധ്യാൻ ദേ എന്ന ചിത്രം 3 പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. മികച്ച അഭിനേതാവായി ഹിന്ദി ടെലിവിഷൻ സൂപ്പർ സ്റ്റാർ ഷഹീർ ഷെയ്ഖും മികച്ച സംവിധായകൻ ആയി അഭിനവ് സിംഗ് ഉം മികച്ച യെൻസംബ്ൾ കാസ്റ്റിംഗ് ഷനീം സയിദും തെരഞ്ഞെടുക്കപ്പെട്ടു. ആമസോൺ മിനി ടീവിയിലെ ഏറ്റവും കൂടുതൽ പേർ കണ്ട ഹ്രസ്വചിത്രമാണിത്.

Tags:    
News Summary - Yatri Kripya Dhyan De short film achive three awrd in IWM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.