നർത്തകനാവാനുള്ള മോഹം ഉപേക്ഷിക്കാൻ കാരണം ഹൃത്വിക് റോഷൻ - മനോജ് ബാജ്പേയ്

നർത്തകനാവാനുള്ള മോഹം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ മനോജ് ബാജ്പേയ്. നാടകത്തിലായിരിക്കുമ്പോൾ പാട്ടും നൃത്തവുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ സിനിമയിൽ ഹൃത്വിക് റോഷന്റെ ഡാൻസ് കണ്ടതോടെ നർത്തകനാവാനുള്ള ആഗ്രഹം  ഉപേക്ഷിക്കുകയായിരുന്നെന്ന് നടൻ പറഞ്ഞു.

നാടകത്തിൽ പാട്ടും നൃത്തവുമെല്ലാം ചെയ്യണം. മികച്ച ഗായകൻ അല്ലെങ്കിലും കോറസ് എങ്കിലും പാടാൻ അറിഞ്ഞിരിക്കണം. ഞാൻ ഛാവു ഡാൻസ് പഠിച്ചിരുന്നു. ഈ സമയത്താണ് ഹൃത്വിക് റോഷൻ സിനിമയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ നൃത്തം തുടരാനുള്ള ആഗ്രഹം അവിടെ വെച്ച് നിർത്തി-മനോജ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹൃത്വിക് സിനിമയിൽ എത്തുന്നതിന് മുൻപ് എല്ലാ തരത്തിലുള്ള നൃത്തവും ചെയ്തിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. സത്യ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ സപ്‌നേ മേ മിൽതി ഹേയിലെ തന്റെ നൃത്ത പ്രകടനത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു.

Tags:    
News Summary - Why did Manoj Bajpayee quit dancing after he saw Hrithik Roshan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.