എന്നെ ആരും കണ്ടുപിടിക്കില്ലെന്ന ഉറപ്പാണോ സൈബർ ബുളളിയിങ്ങിന് പിന്നിൽ? ഭാവന ചോദിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിന് പിന്തുണയുമായി നടി ഭാവന. സിനിമാ സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പേര്‍ ഡബ്യൂ.സി.സിയുടെ കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതുവഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ലെന്നും എന്ത് തന്നെയാണെങ്കിലും അത് ശരിയല്ലെന്ന് വിഡിയോയിൽ ഭാവന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ ഒരു കമന്റ് എഴുതുക, സ്ത്രീകള്‍ക്ക് എതിരെയാണ് നമ്മള്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അബ്യൂസ് കൂടുതലും കണ്ടുവരുന്നത്. ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതുവഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ല. എന്ത് തന്നെയാണെങ്കിലും അത് ശരിയല്ല. പരസ്പരം ദയവോടെ പെരുമാറുക റെഫ്യൂസ് ദി അബ്യൂസ് – ഭാവന പറഞ്ഞു.

Full View

മഞ്ജുവാര്യര്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ്, ഗായിക സയനോര ഫിലിപ്പ് തുടങ്ങി നിരവധി സെലിബ്രിറ്റികൾ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്‍റെ ഭാഗമായിരുന്നു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.