കത്രീന കൈഫും വിക്കി കൗശലും ഡിസംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്

മുംബൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഡിസംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പ്രണയത്തിലാണെന്ന വാർത്തകളോട് ഇരുതാരങ്ങളും മൗനം പാലിച്ചു വരികെയാണ് വിവാഹം ഡിസംബറിൽ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കത്രീനയും വിക്കിയും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നിട്ട് നാളുകളായി. ഈ വർഷമാദ്യം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം ഇരുവരും നിഷേധിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കത്രീനയുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. വിവാഹം സംബന്ധിച്ച് ഇരുതാരങ്ങളും പരസ്യമായി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ഹിന്ദി സിനിമാലോകവും ആരാധകരും.

സഖ്യസാചി ഡിസൈൻ ചെയ്യുന്ന വിവാഹ വസ്ത്രങ്ങളാകും ഇരുവരും ധരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ശൂജിത് സർക്കാറിൻ്റെ 'സർദാർ ഉദ്ദം' ആണ് വിക്കിയുടെ അടുത്തിടെ റിലീസായ ചിത്രം. സാം ബഹാദുർ, ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, മിസ്റ്റർ ലേലേ എന്നിവയാണ് ഇനി റിലീസ് ആകാനുള്ളത്. സൂര്യവൻശി, ടൈഗർ 3, ഫോൺഭൂത് എന്നിവയാണ് കത്രീന കൈഫിൻ്റെ പുതുതായി വരാനുള്ള സിനിമകൾ.

Tags:    
News Summary - Vicky Kaushal-Katrina Kaif's wedding venue revealed! Wedding in first week of December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.