നടൻ ചലപതി റാവൂ അന്തരിച്ചു

ടനും നിർമാതാവുമായ ചലപതി റാവൂ (78) അന്തരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കുടുംബത്തോടുളള അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വില്ലൻ, സഹനടൻ എന്നിങ്ങനെ 600ഓളം ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. ഏഴ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. നാഗ ചൈതന്യ, നാഗാർജുന എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ബംഗർ രാജുവാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ രവി ബാബു ആണ് മകൻ.

എൻ.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാ​ഗാർജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അർജുൻ, പ്രഭാസ് തുടങ്ങിയവർക്കൊപ്പം വില്ലനായും സഹനടനായും ചലപതി റാവു അഭിനയിച്ചിട്ടുണ്ട്. യമ​ഗോള, യു​ഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബൽ, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്.

Tags:    
News Summary - Veteran Telugu actor Chalapathi Rao passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.