ഉമ പ്രേമനും സംവിധായകൻ വിഘ്‌നേശ്വരൻ വിജയനും

സാമൂഹിക പ്രവർത്തക ഉമ പ്രേമൻെറ ജീവിതകഥ സിനിമയാക്കുന്നു

സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റിവെച്ച സാമൂഹിക പ്രവർത്തകയായ ഉമ പ്രേമൻെറ സംഭവ ബഹുലവും ഹൃദയസ്പര്‍ശിയുമായ ജീവിത കഥ തമിഴ്, മലയാളം ഭാഷകളില്‍ ചലച്ചിത്രമാകുന്നു.

സാധാരണ മില്‍ തൊഴിലാളിയുടെ മകളായ ഉമ രണ്ട് ലക്ഷത്തോളം ഡയാലിസിസ്, ഇരുപതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ, നൂറുകണക്കിന് വൃക്കമാറ്റി​െവയ്ക്കൽ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക്​ നേതൃത്വം നൽകിയിട്ടുണ്ട്​. ആദിവാസി സമൂഹങ്ങൾക്കുള്ള സ്കൂളുകൾ, കുറഞ്ഞ ചെലവിലുള്ള വീടുകൾ എന്നിവ നിർമിച്ച് രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിലും പങ്കുവഹിച്ചു. രാജ്യത്തെ ആദ്യ പരോപകാര വൃക്ക ദാതാവ് കൂടിയായ ഉമ, ഇന്ത്യയിലെ മികച്ച വനിതകളിൽ ഒരാളായി രാഷ്​ട്രപതിയുടെ ബഹുമതിയും നേടിട്ടുണ്ട്.

'ട്രാഫിക് രാമസാമി' എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത വിഘ്‌നേശ്വരൻ വിജയനാണ് ഉമയുടെ ജീവചരിത്രം സിനിമയാക്കുന്നത്​. 'നിസ്വാർത്ഥ സ്നേഹത്തേക്കാൾ വലിയ കാര്യമൊന്നുമില്ലെന്നാണ്​ ഉമ പ്രേമൻെറ ജീവിതം പറയുന്നത്​. ഈ ചിത്രം പലർക്കും പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നൂറുകണക്കിന് പ്രയാസങ്ങൾക്ക് ശേഷവും ഒരു പെൺകുട്ടി എങ്ങനെയാണ് ഉയർന്നുവന്നതെന്ന്​ കാണു​േമ്പാൾ നിസ്സാര കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാർ ആ ചിന്ത പൂർണമായും ഒഴിവാക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു'- സംവിധായകന്‍ വിഘ്നേശ്വരന്‍ വിജയന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.