ഷാറൂഖ്​ ഖാൻ, സൽമാൻ ഖാൻ   Picture Courtesy: ndtv.com

അർണബി​െൻറ ആക്രോശങ്ങൾ​ക്കെതിരെ കോടതിയിൽ ബോളിവുഡി​െൻറ 'ആക്​ഷൻ'

ന്യൂഡൽഹി: രണ്ടു പ്രമുഖ ചാനലുകളുടെ അതിരുകവിഞ്ഞ ആക്രോശങ്ങൾക്കു​ം ദുഷ്​പ്രചാരണങ്ങൾക്കുമെതിരെ ബോളിവുഡ്​ ഒറ്റക്കെട്ടായി കോടതിയിലേക്ക്​. നിക്ഷിപ്​ത താൽപര്യങ്ങളാൽ ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപ്പബ്ലിക്​, ടൈംസ്​ നൗ ചാനലുകൾക്കെതിരെയാണ്​ നിർമാതാക്കളുടെ കൂട്ടായ്​മ ഡൽഹി ​ഹൈക്കോടതിയെ സമീപിച്ചത്​. 'ചില മാധ്യമ സ്​ഥാപനങ്ങളുടെ നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങി'ന്​ എതിരെയാണ്​ കേസ്​ നൽകിയത്​. സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഹിന്ദി സിനിമ വ്യവസായത്തെയും സിനിമ പ്രവർത്തകരെയും താറടിച്ചുകാട്ടുന്നതിനെതിരെയാണ്​ ബോളിവുഡ്​ നിയമനടപടിയിലേക്ക്​ നീങ്ങിയത്​.

കരൺ ജോഹർ, യഷ്​ രാജ്​, ആമിർ ഖാൻ, ഷാറൂഖ്​ ഖാൻ, സൽമാൻ ഖാൻ എന്നിവരുടേതടക്കമുള്ള നിർമാണ കമ്പനികൾ കേസിൽ ഭാഗമായിട്ടുണ്ട്​. നാലു സിനിമ വ്യവസായ അ​സോസിയേഷനുകളും 34 പ്രൊഡ്യൂസർമാരുമാണ്​ കേസ്​ നൽകിയിട്ടുള്ളത്​. മയക്കുമരുന്നിന്​ അടിമകളെന്നും നിന്ദ്യരെന്നുമൊക്കെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ്​ സിനിമാ ലോകം കോടതി കയറുന്നത്​.

റിപ്പബ്ലിക്​ ടി.വിയുടെ തലപ്പത്തുള്ള അർണബ്​ ഗോസ്വാമി, പ്രദീപ്​ ഭണ്ഡാരി, ടൈംസ്​ നൗവി​െൻറ രാഹുൽ ശിവ്​ശങ്കർ, നവിക കുമാർ എന്നിവർക്കെതിരെയാണ്​ കേസ്​ ഫയൽ ചെയ്​തിട്ടുള്ളത്​. ചാനലുകളെയും സാമൂഹിക മാധ്യമ വേദികളെയും 'ബോളിവുഡിനും അതിലെ അംഗങ്ങൾക്കുമെതിരെ നിരുത്തരവാദപരവും ആക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന്​ തടയണമെന്ന്​' ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. സിനിമ വ്യക്​തിത്വങ്ങളെ മാധ്യമ വിചാരണ നടത്തുന്നതും അവരുടെ സ്വകാര്യത ഹനിക്കുന്നതുമായ പ്രവർത്തനങ്ങൾ തടയണമെന്നും ഹരജിയിൽ ഉന്നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.