പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ കഥ; 'പൊലീസ് ഡേ', സസ്പെൻസ് ത്രില്ലർ ചിത്രം

രു തികഞ്ഞ പൊലീസ് കഥയുമായി 'പൊലീസ് ഡേ' ഒരുങ്ങുന്നു.നവാഗതനായ സന്തോഷ് മോഹൻ പാലോടാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തൻറന്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം

ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ, എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ. ഡിനു മോഹന്റേതാണ് സംഗീതം.ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എസ്. എഡിറ്റിങ് - രാകേഷ് അശോക,കലാസംവിധാനം - രാജു ചെമ്മണ്ണിൽ.

മാർച്ച് ഇരുപത്തിയൊന്നു മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

News Summary - Triller Movie Police Day Shooting Starting On March 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.