ശശികുമാർ, സിമ്രാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന 'ടൂറിസ്റ്റ് ഫാമിലി' എന്ന തമിഴ് ചിത്രം മേയ് ഒന്നിന് തിയറ്ററുകളിൽ എത്തും. നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്യുന്ന 'ടൂറിസ്റ്റ് ഫാമിലി' ഒരു ഫാമിലി ഡ്രാമയാണ്. സൂര്യയുടെ റെട്രോ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ടൂറിസ്റ്റ് ഫാമിലിയുടെ നിർമാതാവ് യുവരാജ് ഗണേശൻ സംസാരിച്ചിരുന്നു.
ഒ.ടി.ടി റിലീസ് കാരണമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയോടെ, സിനിമകൾ വിൽക്കുമ്പോൾ, ഒ.ടി.ടിയിലെ റിലീസ് ഡേറ്റും തീരുമാനിക്കപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. മേയ് അവസാനത്തോടെ ചിത്രം സ്ട്രീം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടതിനാൽ, ടൂറിസ്റ്റ് ഫാമിലി മേയ് ഒന്നിന് റിലീസ് ചെയ്യുന്നു എന്ന് നിർമാതാവ് പറഞ്ഞു. സൂര്യയുടെ റെട്രോയുമായി മത്സരിക്കുക എന്നത് അവരുടെ ഉദ്ദേശ്യമല്ലെന്നും യുവരാജ് വ്യക്തമാക്കി.
മില്യൺ ഡോളർ സ്റ്റുഡിയോസിന്റെ ബാനറിൽ യുവരാജ് ഗണേശൻ നിർമിക്കുന്ന ചിത്രം ജിയോഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. കൃത്യമായ സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.