മിഷൻ ഇംപോസിബിൾ 7 ചത്രീകരണത്തിനിടെ നടൻ ടോം ക്രൂസ്​ കവർച്ചക്കിരയായി; ലക്ഷങ്ങളുടെ നഷ്​ടം

ഹോളിവുഡ്​ സൂപ്പർതാരം ടോം ക്രൂസ്​ വലിയൊരു കവർച്ചക്ക്​ ഇരയായിരിക്കുകയാണ്​. യു.കെയിൽ വെച്ച്​ അദ്ദേഹത്തി​െൻറ ലക്ഷങ്ങൾ വിലമധിക്കുന്ന ലഗേജും സാധനങ്ങളും മോഷണം പോയി​. മിഷൻ ഇംപോസിബിൾ സീരീസിലെ ഏഴാം ഭാഗത്തി​െൻറ ചിത്രീകരണത്തിനായി യു.കെയിലെ ബർമിങ്​ഹാമിലാണ്​​ ടോം ക്രൂസ്​ ഇപ്പോഴുള്ളത്​.

അദ്ദേഹത്തി​െൻറ ബോഡിഗാർഡി​െൻറ ഒരു കോടി രൂപയോളം വിലമധിക്കുന്ന ബി.എം.ഡബ്ല്യു എക്​സ്​ 7 കാറും അതിലുള്ള സാധനങ്ങളുമാണ്​ മോഷ്​ടാക്കൾ അടിച്ചുമാറ്റിക്കൊണ്ടുപോയത്​. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാൽ കാർ യു.കെ പൊലീസിന്​ വൈകാതെ തന്നെ കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ, കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്​ടമായി​.

ബർമിങ്​ഹാമിലെ ഗ്രാൻഡ്​ ഹോട്ടലിന്​ പുറത്ത് കാർ പാർക്ക്​ ചെയ്​ത സമയത്താണ്​ മോഷ്​ടാക്കൾ എല്ലാം ആസൂത്രണം ചെയ്​തത്​. അവിടെ വെച്ച്​ കാറി​െൻറ ഇഗ്നിഷൻ ഫോബിൽ നിന്ന് സിഗ്നൽ ക്ലോൺ ചെയ്യാൻ മോഷ്ടാക്കൾ സ്കാനർ ഉപയോഗിച്ചതായി ദ സൺ റിപ്പോർട്ട്​ ചെയ്​തു. ഗ്രാൻഡ്​ ഹോട്ടലി​െൻറ സുരക്ഷാ പിഴവിൽ നടൻ ടോം ക്രൂസ്​ വലിയ കോപാകുലനായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്​. സംഭവം നടക്കു​േമ്പാൾ ബർമിങ്​ഹാം ഷോപ്പിങ്​ സെൻററിൽ മിഷൻ ഇംപോസിബിൾ 7-​െൻറ ചിത്രീകരണത്തിലായിരുന്നു താരം.

Tags:    
News Summary - Tom Cruise just got burgled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.