ഹൃദയം തകർന്നു; വിഷാദത്തിലായി- സിനിമയുടെ പരാജയത്തെ കുറിച്ച് ടൈഗർ ഷ്റോഫ്

ഹീറോപന്തി 2ന്റെ പരാജയം  മാനസികമായി ബാധിച്ചെന്ന് ബോളിവുഡ് താരം ടൈഗർ ഷ്റോഫ്. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ തകർച്ച വിഷാദത്തിലേക്ക് നയിച്ചെന്നും നടൻ കൂട്ടിച്ചേർത്തു.

ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഹീറോപന്തി 2. അതിനാൽ തന്നെ സിനിമയുടെ പരാജയം  ഹൃദയം തകർത്തു. ഞാൻ വിഷാദത്തിലായി. ചെയ്യുന്നത് അങ്ങേയറ്റം മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിന് അർഥം ഒരുപാട് ത്യാഗം ചെയ്യുന്ന ആളാണ് എന്നല്ല. എനിക്ക് മറ്റൊരു സോഷ്യൽ ജീവിതമോ കുറെയധികം സുഹൃത്തുക്കളോയില്ല- ടൈഗർ ഷ്റോഫ് സിനിമയുടെ പരാജയത്തെ കുറിച്ച്  പറഞ്ഞു.

2022 മെയിൽ പുറത്ത് ഇറങ്ങിയ ഹീറോപന്തി 2-ൽ നടനോടൊപ്പം നവാസുദ്ദീൻ സിദ്ദീഖി, താര സുതാരിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണപത് ആണ് ഏറ്റവും പുതിയ ചിത്രം. കൃതി സനോൻ ആണ് നായിക. ബാഗി 4 ആണ് മറ്റൊരു ചിത്രം.

Tags:    
News Summary - Tiger Shroff reveals he was ‘depressed’ after the failure of Movie Heropanti 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.