ബോക്സോഫീസിൽ ‘ഭായ് വിളയാട്ടം’; ടൈഗർ 3 മൂന്ന് ദിവസം കൊണ്ട് നേടിയത്...

വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ സ്പൈ ചിത്രമായ ടൈഗർ-3 ദീപാവലി ദിനമായ നവംബർ 12 നായിരുന്നു റിലീസ് ചെയ്തത്. ആരും റിലീസ് ചെയ്യാൻ മടിക്കുന്ന ദിവസമായിരുന്നു സൽമാൻ ഖാൻ ചി​ത്രം ​പ്രദർശനത്തിനെത്തിയത്. വിശ്വാസപ്രകാരം ദീപാവലി/ ലക്ഷ്മി പൂജ ദിവസത്തിൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ല. വീക്ക് ഡേയായിട്ടാണ് ഈ ദിനങ്ങളെ കാണുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ടൈഗർ 3 എത്തിയത്.

‘ഭായ്-യുടെ സ്റ്റാർഡത്തിൽ നമുക്ക് വിശ്വാസമുണ്ട്’ എന്നായിരുന്നു അന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചത്. എന്നാൽ, ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 44.50 കോടി നേടി. ഒരു സൽമാൻ ചി​ത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ കൂടിയായിരുന്നു അത്.

തിങ്കളാഴ്ച 57.52 കോടി രൂപയും ചിത്രം ബോക്സോഫീസിൽ നിന്ന് വാരി. 100 കോടിയിലേറെയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. എന്നാൽ, മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 200 കോടി പിന്നിട്ടതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിലാണ് ചിത്രം ഇരട്ട സെഞ്ച്വറി അടിച്ചിരിക്കുന്നത്. 172 കോടി രൂപയാണ് ടൈഗർ 3 രാജ്യവ്യാപകമായി നേടിയത്.. ആഗോളതലത്തിലുള്ള കളക്ഷൻ 235 കോടിയുമാണ്.

ടൈഗർ 3 എക്കാലത്തെയും വലിയ മൂന്നാമത്തെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ (380 കോടി), പത്താൻ (314) എന്നീ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഷാറൂഖിന്റെ പത്താന് ശേഷം പുറത്തിറങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രമാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രത്തിൽ കത്രീന കൈഫാണ് നായിക.നടൻ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗർ 3 ൽ പത്തനായി ഷാറൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. പത്താനിലും ടൈഗറായി സൽമാൻ ഖാൻ എത്തിയിരുന്നു.

Tags:    
News Summary - Tiger 3 Worldwide Opening Weekend Box Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.