ജോളി വുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ 'തെളിവ് സഹിതം' മെയ് 23 ന് തിയറ്ററിൽ എത്തുന്നു. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണ്.
തികച്ചും ഒരു ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു.
കാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക് ആണ്. മ്യൂസിക്-സായി ബാലൻ. എഡിറ്റിങ്- അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.