'തീര്‍പ്പ്' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കമ്മാരസംഭവത്തിനുശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച തീര്‍പ്പ് ഒ.ടി.ടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സെപ്തബംര്‍ 30ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. അക്കാഡിയോ സാകേത് (Accadio Saket) എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് 'തീർപ്പ്' പറയുന്നത്. നാല് ബാല്യകാല സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിനാധാരം.

ഒരു രാത്രിയില്‍ നടക്കുന്ന തീര്‍ത്തും അപ്രതിക്ഷിത സംഭവങ്ങളും, നാലുപേരുടെയും ഭൂതകാലം അതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നും തീര്‍പ്പ് പറയുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങി വന്‍താരനിര അണിനരന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദറാണ്. സുനില്‍ കെ.എസ്. ആണ് ക്യാമറ.

Tags:    
News Summary - 'Theerppu' OTT release announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.