കൊച്ചി: സിനിമാപ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന പദ്ധതിയായി മാറിയ 'തിയേറ്റര്‍ പ്ലേ' ഒ.ടി.ടി പ്ലാറ്റ്ഫോം പുത്തന്‍ കാഴ്ചാനുഭവം പകരുന്നു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനു മാത്യു പോള്‍, സായി വെങ്കിടേശ്വരന്‍, സുധീര്‍ ഇബ്രാഹിം, (പാപ്പി ), റിയാസ് എം.റ്റി എന്നീ സിനിമാ ആസ്വാദകരുടെ കൂട്ടായ്മയില്‍ പിറന്ന 'തിയേറ്റര്‍ പ്ലേ'യുടെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചു.
മലയാളം, തമിഴ്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് 'തിയേറ്റര്‍ പ്ലേ'യിലൂടെ റിലീസിനൊരുങ്ങിയിരിക്കുന്നത്. കൂടാതെ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങി നിരവധി ദൃശ്യാനുഭവങ്ങളും 'തിയേറ്റര്‍ പ്ലേ' പ്രേക്ഷകർക്ക് സമ്മാനിക്കും. 'തിയേറ്റര്‍ പ്ലേ' ടീം ഒരുക്കിയ മലയാള ചിത്രം 'കരുവ്', 'ഫ്ലാറ്റ് നമ്പര്‍ 14', തമിഴ് ചിത്രം 'പാമ്പാടും ചോലൈ' എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്.
ഈ ചിത്രങ്ങള്‍ ഒട്ടുമിക്കതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റത്തിനും തയ്യാറാവുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ 'കരുവ്' ഈ മാസം റിലീസ് ചെയ്യും. കലാമൂല്യവും ജനപ്രിയവുമായ സിനിമകളും ഡോക്യുമെന്‍ററികളും പ്രേക്ഷകരിലേക്കെത്തിക്കുകയാണ് 'തിയേറ്റര്‍ പ്ലേ'യുടെ ലക്ഷ്യമെന്ന് മാനേജിങ് പാര്‍ട്ട്ണറായ വിനു മാത്യു പോള്‍ പറഞ്ഞു. സാമ്പത്തിക ഇളവുകളോടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന കൂടുതല്‍ സംവിധാനങ്ങള്‍ താമസിയാതെ 'തിയേറ്റര്‍ പ്ലേ'യില്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.