റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ അനൗൺസ്മെന്റ് ടീസർ പുറത്ത്. ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസർ അനൗൺസ്മെന്റ് പുറത്തിറങ്ങി. ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും, സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ടീസറിൽ കാണിക്കുന്നത്. ഇന്നത്തെലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.
ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ. ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം.എസ്, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്തത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊസ്റ്റെറ്റിക് & മേക്കപ്പ് സെതു ശിവനന്ദൻ & അഷ് അഷ്‌റഫ്, സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായർ, സൌണ്ട് മിക്സിങ് ജോബിൻ രാജ്, സൗണ്ട് ഡിസൈൻ സജിൻ ബാബുവും ജുബിൻ രാജും ചേർന്നാണ്. അജിത് സാഗർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈൻ പ്രൊഡ്യൂസറുമാണ്. ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.