തോൽപാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം പറയുന്ന ‘നിഴലാഴം’ കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കും

നവാഗതനായ രാഹുൽ രാജ് രചനയും സംവിധാനവും നിർവഹിച്ച തോൽപാവക്കൂത്ത് കലാകാരന്മാരുടെ ജീവിതകഥ പറയുന്ന നിഴലാഴത്തിന്റെ പ്രദർശനം മാർച്ച്‌ 28ന് കൊച്ചി ബിനാലെയിൽ വെച്ച് നടത്തുന്നു. തോൽപ്പാവക്കൂത്ത് കലയെ കുറിച്ച് ആദ്യമായാണ് ഇത്രയധികം ആധികാരികമായ പഠനം നടത്തിയിട്ടുള്ള ഒരു സിനിമ മലയാളത്തിൽ ഉണ്ടാകുന്നതെന്നും സവിശേഷതയർഹിക്കുന്നു. ഒരു കലാരൂപമെന്ന നിലയിൽ തോൽപ്പാവകൂത്തിന്റെ സാർവത്രിക പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി സിനിമയ്ക്ക് പുറകിലുണ്ട്.

കേരള -സംസ്ഥാന ചലച്ചിത്ര അവാർഡിൽ, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ സിജി പ്രദീപ്, അഖില നാഥ്, ബിലാസ് നായർ, വിവേക് വിശ്വം തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചി ട്ടുള്ളത്. രാമായണ കഥകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തോൽപ്പാവകൂത്തിൽ മറ്റു കഥകൾ കൂടി ഉൾപ്പെടുത്തിയതിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച,അമ്പത് വർഷത്തോളമായി തോൽപ്പാവക്കൂത്തിൽ സജീവമായി നിൽക്കുന്ന വിശ്വനാഥ് പുലവരുടെ ജീവിതകഥയെ കൂടി ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആർട്ട്നിയ എന്റർടൈൻമെൻറ്സ് & എസ്സാർ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം കൊച്ചി ബിനാലെയിൽ ആർട്ടിസ്റ്റിക് സിനിമ എന്ന സെഗ്‌മെന്റിലായിരിക്കും DLF cabral yard -ൽ സ്ക്രീൻ ചെയ്യുക. ക്യാമറ – അനില്‍ കെ. ചാമി, ഗാനരചന – സുരേഷ് രാമന്തളി, സംഗീതം -ഹരിവേണുഗോപാല്‍, എഡിറ്റിംഗ് – അംജാദ് ഹസന്‍, ആര്‍ട്ട്‌ - അനില്‍ആറ്റിങ്ങല്‍, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ലാൽ ഷിനോസ്, അസോസിയേറ്റ് ഡയറക്ടർ - വിശാഖ് ഗിൽബർട്ട്, പി ആർ ഒ - അയ്മനം സാജൻ

Tags:    
News Summary - The Depth of Shadows to be screened in Kochi Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.