നദിയിൽ യാത്രപോയ ടെലിവിഷൻ താരത്തിന്‍റെ മരണത്തിൽ ദുരൂഹത

ബാങ്കോക്ക്: തായ്‌ലാൻഡ് താരം നിദ പച്ചരവീരാപോങ്കിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. ശനിയാഴ്ച്ച ചാവോ ഫ്രായ നദിയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്‌ച പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം നദിയിൽ യാത്ര പോയതായിരുന്നു നിദ. നടി ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സഹയാത്രികർ പറഞ്ഞു. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്. തെരച്ചിൽ നടത്തിയെങ്കിലും നിദയെ കണ്ടെത്താനായില്ല.

എന്നാൽ, നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. നടിയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പീഡ് ബോട്ടിന്റെ ഡ്രൈവർക്ക് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 20 വർഷങ്ങളായി തായ്‍ലാൻഡ് എനർടെയ്ൻമെന്‍റ് ഇൻഡസ്ട്രിയുടെ ഭാഗമായിരുന്നു നിദ. സൗന്ദര്യ മത്സരത്തിലൂടെയാണ് നിദ കരിയറിന് തുടക്കം കുറിച്ചത്.

'സൂര്യൻ അസ്തമിക്കുന്നത് വീണ്ടും ഉദിക്കാനാണ്' എന്നാണ് തന്‍റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിദ കുറിച്ചത്. 


Tags:    
News Summary - Thai actress found dead in Chao Phraya River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.