Posted On
date_range Updated On
date_range തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് (46) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യ നടനായി രമേശ് തിളങ്ങിയിട്ടുണ്ട്.
യുട്യൂബിലൂടെയാണ് ബിജിലി ശ്രദ്ധേയനാവുന്നത്. പ്രാങ്ക് വീഡിയോകളിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ നിരവധി ആരാധകരെ നേടി. രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു ബിജിലി രമേശ്.
നെൽസൺ ദിലീപ് കുമാറിന്റെ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. നത്പെ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമഗൾ വന്താൽ, ആടൈ, സിവപ്പു മഞ്ചൾ പച്ചൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങളായിരുന്നു. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.