മിതാലി രാജായി താപ്​സീയെത്തുന്നു; ​ക്രിക്കറ്ററുടെ ജീവിതകഥ പറഞ്ഞ്​ 'സബാഷ്​ മിത്തു'

മുംബൈ: അഭിനയത്തിൽ സവിശേഷ പാടവംകൊണ്ട്​ ശ്രദ്ധേയയായ ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോൾ ക്രിക്കറ്റ്​ കളിക്കാൻ പഠിക്കുന്ന തിരക്കിലാണ്​. വെറുമൊരു ഹോബിയായല്ല താപ്​സീ ക്രീസിലിറങ്ങുന്നതെന്ന്​ മാത്രം. ബാറ്റും ബോളുമായി അവർ മല്ലിടുന്നത്​ ഒരു സിനിമയുടെ പുർണതക്കുവേണ്ടിയാണ്​. ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന 'സബാഷ്​ മിത്തു'വിലെ ടൈറ്റിൽ റോൾ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ ഈ മുന്നൊരുക്കം.

പ്രശസ്​ത ​കോച്ച്​ നൂഷിൻ അൽ ഖദീറിനൊപ്പമാണ്​ താപ്​സീ ക്രിക്കറ്റ്​ പരിശീലിക്കുന്നത്​. ബാറ്റിങ്​ സ്​റ്റൈലും ഫൂട്​വർക്കുമടക്കം സ്​ക്രീനിലെ ചുവടുകൾ ഒരു പ്രൊഫഷനൽ ക്രിക്കറ്ററുടേതിന്​ സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ്​ താപ്​സീ ക്രിക്കറ്റിന്‍റെ വിദഗ്​ധ രീതികൾ പഠിച്ചെടുക്കാൻ ശ്രമിക്കുന്നത്​.


'ഞാൻ മു​െമ്പാരിക്കലും ക്രിക്കറ്റ്​ കളിച്ചി​േട്ടയില്ല. ഒരു കാഴ്ചക്കാരിയും ആരാധികയും മാത്രമായിരുന്നു ഇതുവരെ. കളിക്കാനായി ക്രീസിലിറങ്ങൂകയെന്നത്​ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ആ സമ്മർദം മികവ്​ പുറത്തെടുക്കാൻ സഹായകമാകു​െമന്ന്​ ഞാൻ കരുതുന്നു. എന്‍റെയും മിതാലിയുടെയും പൊതുവിലുള്ള സവിശേഷ ഗുണം ഒരുപക്ഷേ, ഇതായിരിക്കാം.' -താപ്​​സീ പറയുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റനായ മിതാലിയുടെ ജീവിതകഥ രാജ്യ​ത്തെ പതിനായിരക്കണക്കിന്​ പെൺകുട്ടികൾക്ക്​ പ്രചോദനമേകുന്നതാണെന്ന്​ സബാഷ്​ മിത്തുവിന്‍റെ സംവിധായകൻ രാഹുൽ ധോലാക്കിയ പറയുന്നു. പ്രിയ ആവേൻ ആണ്​ സിനിമക്ക്​ തിരക്കഥയെഴുതുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.