സുശാന്തിെൻറ സ്വത്തുക്കളുടെ നോമിനി സഹോദരി; തീരുമാനം എടുത്തത് മരിക്കുന്നതിന് ഒരുമാസം മുമ്പ്
അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുതും ബാങ്ക് പ്രതിനിധിയുമായി നടത്തിയ ആശയ വിനിമയം പുറത്ത്. ഇത് പ്രകാരം നടൻ തെൻറ സ്വത്തുക്കളുടെ നോമിനിയായി നിർദേശിച്ചിരിക്കുന്നത് സഹോദരി പ്രിയങ്കയെയാണ്. ജൂൺ 14 ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പാണ് സംഭാഷണം നടന്നത്. ഇതിലാണ് പ്രിയങ്കയെ സ്വത്തുക്കളുടെ നോമിനിയായി നടൻ നിർദേശിബചചിരിക്കുന്നത്.
നേരത്തെ സുശാന്തും പ്രിയങ്കയും തമ്മിലുള്ള ചാറ്റ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. കാമുകി റിയ ചക്രവർത്തി സുശാന്തിെൻറ വീട്ടിൽ നിന്ന് ഇറങ്ങിയ ദിവസമായ ജൂൺ എട്ടിനാണ് ഇൗ ചാറ്റ് നടന്നിരിക്കുന്നത്. മനോരോഗ വിദഗ്ധെൻറ സഹായത്തോടെ പ്രിയങ്ക സുശാന്തിന് അന്ന് മരുന്ന് കുറിപ്പടികൾ നൽകുന്നതായി സന്ദേശങ്ങളിൽ വ്യക്തമായിരുന്നു. നടെൻറ കുടുംബത്തിന് അദ്ദേഹത്തിെൻറ അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നെന്നും അവർക്ക് നടനുമായി സജീവ ബന്ധമുണ്ടായിരുെന്നന്നും ഇൗ ആശയവിനിമയങ്ങൾ തെളിയിക്കുന്നുണ്ട്.
കാമുകി റിയയാണ് നടെൻറ സാമ്പത്തിക് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്ന കുടുംബത്തിെൻറ ആരോപണം പൂർണമായി ശരിയല്ലെന്നാണ് പുതിയ സംഭവങ്ങൾ നൽകുന്ന സൂചന. സുശാന്ത് കുടുംബവുമായി ബന്ധം നിലനിർത്തിയിരുന്നതിനും അവർ സാമ്പത്തിക കാര്യങ്ങളിൽ ഇടപെട്ടിരുന്നതിനും തെളിവാണ് നോമിനിയായി സഹോദരിയെ നിർദേശിച്ച സംഭവം. സുശാന്തിെൻറ പിതാവ് കെ.കെ. സിങ് നൽകിയ പരാതിയിൽ കാമുകി റിയ ചക്രവർത്തി സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതായി ആരോപിച്ചിരുന്നു.
നിലവിൽ മൂന്ന് കേന്ദ്ര ഏജൻസികൾ സുശാന്ത് സിങ് രജപുത് വധക്കേസ് അന്വേഷിക്കുന്നുണ്ട്. സിബിഐ നടെൻറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണ്. ബാങ്ക് അകൗണ്ടുകളിൽ നിന്ന് റിയ 15 കോടി തട്ടിയെടുത്തുവെന്ന കെ.കെ സിങിെൻറ ആരോപണം സംബന്ധിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റും പരിശോധനയിലാണ്. കേസിലെ മയക്കുമരുന്ന് ഗൂഢാലോചന സംബന്ധിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.