കുടുംബയൂണിറ്റിലെ കല്യാണം കഴിഞ്ഞില്ലേ, ഇനി ഒരു പിക്നിക് ആയാലോ! ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രം 'പിക്നിക്' അനൗൺസ് ചെയ്തു

ഇന്‍റസ്ട്രി ഹിറ്റ് ചിത്രം ബത്ലഹേം കുടുംബ യൂണിറ്റിനു ശേഷം ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ പുതിയ ചിത്രം വരുന്നു. പിക്നിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ കിരൺ ജോസിയാണ് പിക്നിക് സംവിധാനം ചെയ്യുന്നത്. കിരൺ ജോസി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

കിരൺ ജോസി, അനുരാജ് ഒ.ബി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഭാവനാ സ്റ്റുഡിയോസിന്‍റെ ബാന റിലാണ് ചിത്രം നിർമിക്കുന്നത്. സന്ദീപ് പ്രതാപും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആദർശ് സദാനന്ദൻ ഛായാഗ്രഹണവും സനാത് ശിവരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

2027 ജനുവരി 14ന് സിനിമ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മലയാളത്തിന്‍റെ ഹിറ്റ് മേക്കേഴ്സാണ് ഭാവനാ സ്റ്റുഡിയോസ്. പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിങ്ങനെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളാണ്. മാത്രമല്ല, മുൻ ചിത്രങ്ങളിൽ അണിയറയിൽ പ്രവർത്തിച്ചവരാണ് മുൻനിരയിലേക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. 

Tags:    
News Summary - bhavana studeos announved new film picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.