കൊച്ചി: 'മാസ്‌ക്' എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫോര്‍'. 'പറവ' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേരായ അമല്‍ ഷാ,ഗോവിന്ദ പൈ എന്നിവരും ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരുമാണ് പ്രധാന കഥാപാത്രങ്ങൾ.
ബ്ലും ഇൻറര്നാഷണലിെൻറ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിർമിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു നായികയാവുന്നു. സിദ്ധിഖ്, സുധീര്‍ കരമന, ജോണി ആൻറണി, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അലന്‍സിയര്‍, അശ്വതി, മാല പാര്‍വ്വതി, സീമ ജി. നായര്‍, മീനാക്ഷി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വൈശാഖ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ആലാപനം: ഷഹബാസ് അമന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെനര്‍-റഷീദ് പുതുനഗരം, കല-ആഷിഖ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രലാങ്കാരം-ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപറമ്പന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി സെപ്റ്റംബറില്‍ ചിത്രീകരണമാരഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.