ദംഗല്‍ താരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

മിർ ഖാൻ ചിത്രമായ ദംഗല്‍ താരം സുഹാനി ഭട്​നഗര്‍(19) അന്തരിച്ചു. കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

ചിത്രത്തിൽ ഗുസ്തി താരം ബബിത ഫോഗട്ടിന്‍റെ ബാല്യകാലമാണ് താരം അവതരിപ്പിച്ചത്. 2016ൽ പുറത്തിറങ്ങിയ ദംഗലിലൂടെയാണ് സുഹാനിയുടെ സിനിമാ പ്രവേശനം.  ഏതാനും ടെലിവിഷൻ സീരിയലുകളിലും താരം വേഷമിട്ടിരുന്നു. 


Tags:    
News Summary - Suhani Bhatnagar, Who Played Child Babita Phogat In Aamir Khan's Dangal, Dies At 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.